News

കണ്ണൂർ: വ്യത്യസ്​തമായ ഒാൺലൈൻ ഷോപ്പിങ്ങ്​ സംരംഭവുമായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ ഒരു കൂട്ടം യുവാക്കൾ. ആമസോൺ, ഫ്ലിപ്​കാർട്ട്​ തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ്​ ഭീമൻമാരിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ട്​ ആരംഭിച്ച ഡെയിലി ഷോപ്പേഴ്​സ്​ എന്ന സംരംഭത്തിലൂടെ​ തുടക്കത്തിൽ കണ്ണൂർ ജില്ലയിലുള്ളവർക്ക് സാധനങ്ങൾ വാങ്ങാം. 

പൂർണ്ണമായും പ്ലാസ്റ്റിക്​ വിമുക്​തമായ ഷോപ്പിങ്​ അനുഭവം മുന്നോട്ട്​ വെക്കുന്ന യുവസംരംഭകർ www.dailyshoppers.in എന്ന വെബ്​സൈറ്റും​ ഡെയിലി ഷോപ്പേഴ്​സ്​ ആപ്ലിക്കേഷനും ആൻഡ്രോയ്​ഡ്​, ​െഎ.ഒ.എസ്​ സ്​റ്റോറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്​.

ഡെയിലി ഷോപ്പേഴ്​സി​​​െൻറ ആദ്യ വിൽപനയിൽ നിന്നും തിരഞ്ഞെടുത്തവർക്കുള്ള സമ്മാന വിതരണം മട്ടന്നൂർ ലിങ്ക്​ മാളിൽ വച്ച്​ നടന്നു. ചടങ്ങ്​ മട്ടന്നൂർ മുനിസിപ്പാലിറ്റി കൗൺസിലർ സി.വി ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. പ്രീലോഞ്ച്​ സെയിലിൽ നറുക്കെടുപ്പിലൂടെ വിജയിച്ച നിഷാദ്​ ഇരിട്ടിക്ക്​ ആപ്പിൾ ​െഎഫോൺ സമ്മാനമായി നൽകി. രണ്ടാം സമ്മാനമായ കാനൻ ഫോ​േട്ടാ പ്രിൻറർ ഷമീർ വി.കെക്ക്​ ലഭിച്ചു.

 source Madhyamam